പൊന്നാനി: പൊന്നാനി തീരദേശത്തെ റോഡുകൾക്ക് അനുവദിച്ച ഫണ്ട് വക മാറ്റി ചെലവഴിച്ചതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു.
/sathyam/media/media_files/RWRCtwX6NVeToLwmjxiv.jpg)
തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്നതിന് വേണ്ടി അനുവദിച്ച ഒന്നരക്കോടി രൂപയാണ് ഈഴുവത്തിരുത്തി കുറ്റിക്കാട് കുമ്പളത്ത് പടി റോഡ് നവീകരിക്കുവാൻ വേണ്ടി വക മാറ്റി ചിലവഴിക്കുന്നതിന് അനുമതി നൽകിയത്.
/sathyam/media/media_files/xdoPH8Q8uRNBtMuOt9va.jpg)
കർമ്മ റോഡിൻ്റെ നിലവാരം ഉയർത്തുന്നതിന് വേണ്ടിയാണെന്ന ഉത്തരവാണ് നൽകിയതെങ്കിലും, കർമ്മ റോഡുമായി ഒരു ബന്ധവുമില്ലാത്ത കുറ്റിക്കാട് റോഡിനാണ് ഫണ്ട് അനുവദിച്ചത്.
തീരദേശ മേഖലയിലെ ഒട്ടേറെ റോഡുകൾ അറ്റകുറ്റപ്പണികൾ നടത്താതെ തകർന്നു കിടക്കുമ്പോഴാണ് തീരദേശ മേഖലയ്ക്ക് അനുവദിച്ച ഒന്നരക്കോടിയോളം രൂപ വക മാറ്റി ചിലവഴിക്കുവാൻ തുറമുഖ വകുപ്പ് ഭരണാനുമതി നൽകിയത്.
/sathyam/media/media_files/yCGTv3jIxPXO23u4Y3K7.jpg)
തുറമുഖ വകുപ്പിന്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ചു നടന്ന ഉപരോധസമരത്തിന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എച്ച് കബീർ, ജില്ലാ ജനറൽ സെക്രട്ടറി എം മൊയ്തീൻ, എസ് മുസ്തഫ, അഷ്കർ പുതുപൊന്നാനി, യു മനാഫ്, ബാഷ അഴീക്കൽ, എച്ച് മനാഫ്, പി അറഫാത്ത്, സി സമീർ, ഖലീൽ, കെ ബഷീർ എന്നിവർ നേതൃത്വം നൽകി.