ഇ.ടി മുഹമ്മദ്‌ ബഷീർ എംപി കാർത്തല മർക്കസ് പള്ളി സന്ദര്‍ശിച്ചു

author-image
ഇ.എം റഷീദ്
New Update
karthala marcas palli

മലപ്പുറം: മണ്ഡലത്തിലെ വിവിധ പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നതിനിടയിൽ ജുമുഅ നമസ്കാരത്തിന് എത്തിപ്പെട്ടത് ഇ.ടി മുഹമ്മദ്‌ ബഷീർ എംപി കാർത്തല മർക്കസിലെ പള്ളിയിലായിരുന്നു. 

Advertisment

നമസ്കാര ശേഷം മർക്കസ് ഭാരവാഹികളുടെ ക്ഷണപ്രകാരം അദ്ദേഹത്തിന് അവിടെ സംസാരിക്കേണ്ടിവന്നു, തിരൂർ എംഎൽഎ ആയി എത്തിപ്പെട്ടത്  മുതൽ മർക്കസുമായി അടുത്ത ബന്ധമാണുള്ളതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

അവർ നല്ല രീതിയിൽ ഇവിടുത്തെ ഓരോ സ്ഥാപനങ്ങളും പരിപാലിച്ചു വരുന്നത് തന്നെ വളരെയധികം സന്തോഷമാണ്. മർക്കസിലെ സഹപ്രവർത്തകർക്ക് എല്ലാവിധ ആശംസകളും നേർന്ന ശേഷം അദ്ദേഹം മറ്റ് പരുപാടിക്ക് പുറപ്പെട്ടത്.

Advertisment