മലപ്പുറത്ത് എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

New Update
646555

മലപ്പുറം: എടവണ്ണയിൽ എം.ഡി.എം.എയുമായി രണ്ട് പേർ എക്സൈസ് പിടിയിൽ. എടവണ്ണ സ്വദേശികളായ പടിഞ്ഞാറേതിൽ ലുഖ്മാനുൽ ഹകീം (43) മുഹമ്മദ് യാസർ (34) എന്നിവരാണ് അറസ്റ്റിലായത്.

Advertisment

കാറിൽ കടത്തുകയായിരുന്ന ഏഴ് ഗ്രാം എം.ഡി.എം.എയുമായാണ് ഇവർ പിടിയിലായത്. പ്രതികളിൽ നിന്ന് കണക്കിൽപ്പെടാത്ത 2,65,000 രൂപയും കണ്ടെടുത്തു.

പിടിച്ചെടുത്ത പണം പൊലീസിന് കൈമാറുകയും എം.ഡി.എം.എ പിടിച്ച കേസ് എക്‌സൈസ് മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യും.

Advertisment