/sathyam/media/media_files/X96wSQ1tAa5YGVXc733a.jpg)
മലപ്പുറം: ചേളാരിയിൽ നാലുവയസ്സുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതി രാം മഹേഷ് കുശ്വ ശീതള പാനീയം കാണിച്ചു പ്രലോഭിപ്പിച്ചാണ് കുട്ടിയെ മുറിയിൽ കൊണ്ടുപോയതെന്ന് തിരൂരങ്ങാടി സി ഐ കെ ടി ശ്രീനിവാസൻ. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.
ഒരു വർഷം മുമ്പാണ് മാർബിൾ ജോലിക്കായി രാം മഹേഷ് കുശ്വ കേരളത്തിൽ എത്തിയത്. സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കുശ്വയുടെ താമസസ്ഥലത്തേക്ക് കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞുവരുന്നത് കണ്ട അമ്മ അന്വേഷിച്ചപ്പോഴാണ് ക്രൂരത പുറത്തുവന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി. ഇതോടെ നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുഞ്ഞിനെ പരിശോധനകൾക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. 30 വയസ്സാണ് പ്രതിക്ക് പ്രായം.