New Update
/sathyam/media/media_files/0BoJ9PRxMz4u4z0Y6pQu.jpg)
മാറഞ്ചേരി: കെപിസിസി പ്രസിഡണ്ട് കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര സമരാഗ്നി വിജയിപ്പിക്കുവാൻ മാറഞ്ചേരിയിൽ നടന്ന മണ്ഡലം കോൺഗ്രസ് നേതൃ യോഗം തീരുമാനിച്ചു. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു.
Advertisment
മണ്ഡലം പ്രസിഡണ്ട് ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, ഏ.കെ. ആലി എന്നിവർ പ്രസംഗിച്ചു. സമരാഗ്നിക്ക് ഫെബ്ര: 16 ന് എടപ്പാളിൽ നൽകുന്ന സ്വീകരണ സമ്മേളനത്തിന് ബുത്തുകളിൽ നിന്ന് പ്രവർത്തകരെ പങ്കെടുപ്പിക്കാനും, എല്ലാ ബൂത്തുകളിലും ഭവന സന്ദർശനം നടത്തുവാനും യോഗം തീരുമാനിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സമരാഗ്നി കാസർകോട് നിന്ന് 2024 ഫെബ്രവരി 9-ാം തിയ്യതി ആരംഭിച്ച് 29 ന് തിരുവനന്തപുരത്ത് സമാപിക്കും.