New Update
/sathyam/media/media_files/hpb9XR4QD8gV80w8tWW4.jpg)
പൊന്നാനി: മുഖ്യമന്ത്രിയുടെ സ്റ്റുഡൻസ് എക്സലൻസ് അവാർഡിന് അർഹയായ ഫഹ്‌മിത ഫർഹത്തിന് ഈഴുവത്തിരുത്തി എരിക്കമണ്ണ കോൺഗ്രസ് കമ്മിറ്റിയുടെ ഉപഹാരം പൊന്നാനി ഗേൾസ് ഹൈസ്കൂൾ പ്രിൻസിപ്പൽ പ്രദീപ് മാസ്റ്റർ നൽകി ആദരിച്ചു.
Advertisment
കെ.എം റഹീം അധ്യക്ഷ വഹിച്ചു. കെപിസിസി മെമ്പർ കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. എ പവിത്രകുമാർ, സുരേന്ദ്രൻ മാസ്റ്റർ, സി ജാഫർ, ആവി മുത്തു, പത്മനാഭൻ, വിബീഷ് ചന്ദ്രൻ, വി വി യശോദ, എ വി ജനാർദ്ദനൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.