അസീസ് കാക്കത്തറ എന്ന അസു മരണപ്പെട്ടു

New Update
91364d8b-22e2-4b88-9a02-47d367202124

ഒറ്റപ്പാലം: ദീർഘകാലം പൊന്നാനിയിൽ മാധ്യമ പ്രവർത്തകനായിരുന്ന ഗ്രന്ഥകാരനും സമർപ്പണം മാസികയുടെ പത്രാധിപരുമായ അസീസ് കാക്കത്തറ എന്ന അസു മരണപ്പെട്ടു. പൊന്നാനി തൃക്കാവ് സ്വദേശിയായിരുന്നു.

Advertisment

മാതൃഭൂമി, ചന്ദ്രിക, എക്സ്പ്രസ് തുടങ്ങിയ പത്രങ്ങളുടെ പൊന്നാനി ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. പത്തോളം പുസ്തകങ്ങളുടെ രചയിതാവാണ്. ഖബറടക്കം വ്യാഴം രാവിലെ 11ന് പാലക്കാട് ലക്കിടിയിൽ. മുൻ ലക്കിടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റും റിട്ട. അധ്യാപികയുമായ സുഹറ വന്നേരി ഭാര്യയാണ്.

Advertisment