സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹിന്ദി പ്രസംഗത്തിൽ ഏ ഗ്രേഡ് നേടിയ റിദ ജർജീസിന് പ്രിയദർശിനി വേദി ഉപഹാരം നൽകി അനുമോദിച്ചു

New Update
 priyadarshini vedi

പൊന്നാനി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹിന്ദി പ്രസംഗത്തിൽ ഏ ഗ്രേഡ് നേടിയ ഐഎസ്എസ് ഹയർ സെക്കൻണ്ടറി സ്ക്കൂളിലെ റിദ ജർജീസിന് പ്രിയദർശിനി ജനപക്ഷ വേദി ഉപഹാരം നൽകി അനുമോദിച്ചു.

Advertisment

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് നേതാവ് എം.വി മുഹമ്മദാലി ഉപഹാരം നൽകി. ടി.കെ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. കെ.പി ജമാലുദ്ധീൻ, എം.എ. നസീം, കെ.വി. ഫജീഷ്, എം.മുസ്തഫ എന്നിവർ പ്രസംഗിച്ചു.

എംഐ ഗേൾസ് ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ പി.എം  ജർജീസു റഹ്മാന്റെയും എംഐയുപി സ്ക്കൂൾ അദ്ധ്യാപിക പി. സമീറയുടെയും മകളാണ് റിദ.

Advertisment