മലപ്പുറം. മലപ്പുറം ജില്ലയിലെ കാവുകള്‍ പരിപാലിയ്ക്കുന്നതിനും സംരക്ഷിയ്ക്കുന്നതിനും വനം - വന്യജീവി വകുപ്പ് സാമ്പത്തിക സഹായം നൽകുന്നു.
വ്യക്തികള്‍, ദേവസ്വം ബോര്‍ഡ്, ട്രസ്റ്റുകള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്കാണ് ധനസഹായത്തിന് അർഹതയുള്ളത്. നിലവിലുള്ള കാവുകളുടെ സംരക്ഷകർ കാവിന്റെ വിസ്തൃതിയും, ഉടമസ്ഥതയും തെളിയിക്കുന്ന രേഖകള്‍ സഹിതം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, മലപ്പുറം എന്ന വിലാസത്തില്‍ ആഗസ്റ്റ് 30 നകം അപേക്ഷ സമര്‍പ്പിക്കണം.
മുന്‍ വര്‍ഷങ്ങളില്‍ ധന സഹായം ലഭിച്ച കാവുകളുടെ അപേക്ഷ പരിഗണിക്കുന്നതല്ല. അപേക്ഷാ ഫോം വനം വകുപ്പ് വെബ്‌സൈറ്റില്‍ നിന്നോ മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷണല്‍ ഓഫീസില്‍ നിന്നോ ലഭിക്കും. വെബ് സൈറ്റ്:- www.forest.kerala.gov.in. ഫോണ്‍: 0483 2734803/ 8547603857/ 8547603864/