മാവേലിയിൽ സബ്സിഡി ഇല്ല പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷം - ഈഴുവത്തിരുത്തി മണ്ഡലം യുഡിഎഫ് യോഗം

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
ezhuvathuruthi mandalam congress yogam

പൊന്നാനി: സപ്ലൈകോ മാവേലി സ്റ്റോറുകളിൽ നിത്യോപയോഗ  സാധനങ്ങൾ ലഭ്യമാകാത്തതും, പൊതുവിപണിയിലെ വിലക്കയറ്റവും കാരണം ജനങ്ങൾ ദുരിതത്തിലായെന്ന് ഈഴുവത്തിരുത്തി മണ്ഡലം യുഡിഎഫ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പി വി യൂസഫലി ആരോപിച്ചു.

Advertisment

ezhuvathuruthi mandalam congress yogam-2

സാമൂഹ്യ ക്ഷേമപെൻഷനെ ആശ്രയിച്ച് കഴിയുന്നവർക്കാണ് ഇതുകാരണം ബുദ്ധിമുട്ടിലായിട്ടുള്ളത്. മാവേലി സ്റ്റോറുകളിൽ ചെറുപയർ, കടല ഒഴികെയുള്ള സബ്സിഡി സാധനങ്ങൾ ലഭ്യമാകാതായിട്ട് നിരവധി മാസങ്ങളായി. സാമൂഹ്യ ക്ഷേമ പെൻഷനെ ആശ്രയിച്ച് കഴിയുന്നവരാണ് ഇതുകാരണം ബുദ്ധിമുട്ടിലായിട്ടുള്ളത്.

ezhuvathuruthi mandalam congress yogam-3

30 രൂപയുടെ കെ അരിയും ഒരു ദിവസം മാത്രമാണ് വിതരണം ചെയ്തത്. വിഷു, ഈസ്റ്റർ, റംസാൻ വരുന്നതിനു മുൻപ് നിത്യോപയോഗ സാധനങ്ങൾ മാവേലി സ്റ്റോറുകളിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.

എ പവിത്രകുമാർ അധ്യക്ഷ വഹിച്ച യോഗത്തിൽ കെ ശിവരാമൻ, എൻ എ ജോസഫ്, സി എം യൂസഫ്, മുസ്തഫ വടമുക്ക്, എൻ പി നബിൽ, ഷബീർ ബിയ്യം, ഫർഹാൻ ബിയ്യം, ജെ പി വേലായുധൻ, കുഞ്ഞുമോൻ ഹാജി, കോയാസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Advertisment