പൊന്നാനി തീരദശ മേഖലയിലെ വിധവകൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം പൊന്നാനി സി ഐ സുജിത്ത് കുമാർ വിതരണം ചെയ്തു.
പൊന്നാനി: എടപ്പാൾ വർദ്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പൊന്നാനി തീരദേശ മേഖലയിലെ വിധവകൾക്ക് പെരുന്നാൾ കിറ്റ് പൊന്നാനി സർക്കിൾ ഇൻസ്പെക്ടർ സുജിത്ത് കുമാർ വിതരണം ചെയ്തു. വി സെയ്ത് മുഹമ്മദ് തങ്ങൾ, ട്രസ്റ്റ് ചെയർമാൻ പി പി മുസ്തഫ ചേകന്നൂർ, ഷാജി അയിരൂർ, അബ്ദുറഹിമാൻ കോട്ടക്കൽ, എം എം സക്കീർ ഹുസൈൻ മാണൂർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.