Advertisment

വേങ്ങര മണ്ഡലം ഹജ്ജ് കമ്മിറ്റി തീർത്ഥാടകർക്കുള്ള രണ്ടാം ഘട്ട പഠന ക്ലാസ് സംഘടിപ്പിച്ചു

New Update
hajj camp

വേങ്ങര: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ പരിശുദ്ധ ഹജ്ജിന്  പോകാൻ അവസരം ലഭിച്ചിട്ടുള്ള വേങ്ങര മണ്ഡലത്തിലെ ഹാജിമാർക്കുള്ള രണ്ടാംഘട്ട സാങ്കേതിക പഠന ക്ലാസ്സ്‌  അരങ്ങേറി.  ഊരകം വെങ്കുളം സുൽത്താന കാസ്സിൽ ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം  ഖാസിം കോയ  ഉസ്താദ്  പരിപാടി  ഉദ്ഘാടനം ചെയ്‌തു.

Advertisment

മലപ്പുറം ജില്ലാ ഹജ്ജ് മാസ്റ്റർ ട്രൈനെർ അബ്ദു റഹൂഫ് ക്ലാസ്സിന് നേതൃത്വം നൽകി.  വേങ്ങര മണ്ഡലം ട്രെയിനിങ് ഓർഗനൈസർ പി പി എം  മുസ്തഫ അധ്യക്ഷത വഹിച്ചു.

ഇൻഫെന്റ് അടക്കം 488  ൽ 487 പേരും പങ്കെടുത്തു  (ഒരു ഹജ്ജുമ്മ മരണപ്പെട്ടു).   രണ്ട് ക്ലാസ്സിനും ഓഡിറ്റോറിയം സൗജന്യമായി വിട്ട്തന്ന ഓഡിറ്റോറിയം ഉടമ  പി പി  അബ്ദുറഹ്മാൻ സാഹിബിന് ചടങ്ങിൽ വെച്ച് സ്നേഹാദരം നൽകി.

യോഗത്തിൽ വേങ്ങര പഞ്ചായത്ത് വൈസ്പ്രസിഡന്റ്‌  ടി കെ  കുഞ്ഞിമുഹമ്മദ്‌ എന്ന പൂചാപ്പു,  കെ പി  സബാഹ് എന്നിവർ ആശംസകൾ നേർന്നു.   വേങ്ങര മണ്ഡലം ഫീൽഡ് ട്രൈനെർമാരായ  ടി  അബ്ദുള്ള മാസ്റ്റർ സ്വാഗതവും മുസ്തഫ ചാലിൽ നന്ദിയും പറഞ്ഞു.

ട്രൈനെർ മാരായ മുജീബ്. പി  അബ്ദുൽ ഗഫൂർ എൻ,  ഡോ. ഉസ്മാൻ എന്നിവർ സംസാരിച്ചു.   കെ യു എച് മാരായ ഹമീദ് കുന്നുമ്മൽ, നിലോഫർ, മഹമൂദ് എന്നിവർ പങ്കെടുത്തു.

Advertisment