New Update
/sathyam/media/media_files/BdBeaRfKxS6VruYZhizJ.jpg)
പൊന്നാനി: മത്സ്യത്തൊഴിലാളികളുടെ ജീവനും, മത്സ്യബന്ധന ബോട്ടുകൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംരക്ഷണം നൽകണമെന്ന് പൊന്നാനി ബ്ലോക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസ് ആവശ്യപ്പെട്ടു. ഉൾക്കടലിലെ കപ്പൽ ചാലുകളിൽ യാത്ര ചെയ്യേണ്ട കപ്പലുകൾ ദിശ മാറി യാത്ര ചെയ്യുന്നതാണ് മത്സ്യത്തൊഴിലാളികളുടെ മരണത്തിനും, ബോട്ടുകൾ തകരുന്നതിനും കാരണമാകുന്നത്.
Advertisment
പലതവണ കപ്പലുകൾ ദിശ മാറി സഞ്ചരിച്ച് അപകടം വരുത്തിയിട്ടും പരിശോധന നടത്തേണ്ട സർക്കാർ ഉദ്യോഗസ്ഥരുടെ നിരീക്ഷണമില്ലാത്തതാണ് മത്സ്യത്തൊഴിലാളികളുടെ ജീവന് അപകടം സംഭവിക്കുന്നതെന്നും, ജീവൻ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും, ബോട്ടുടമക്കും സർക്കാർ അടിയന്തര ധനസഹായം നൽകണമെന്നും മത്സ്യത്തൊഴിലാളി കോൺഗ്രസ് ആവശ്യപ്പെട്ടു.