പൊന്നാനി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊന്നാനി വാദീ ഖാജയിൽ പണ്ഡിത സംഗമം സംഘടിപ്പിച്ചു. മൂന്നൂറോളം പണ്ഡിതർ പങ്കെടുത്ത സംഗമത്തിൽ പ്രാസ്ഥാനിക ചരിത്രം, ഉള്ഹിയ്യത് കർമ്മം എന്നീ വിഷയങ്ങളിൽ പഠനവും ചർച്ചയും നടന്നു.
കഴിഞ്ഞ കാലങ്ങളിലെ പണ്ഡിത നേതൃത്വത്തിന്റെ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ മാതൃകയാക്കി യുവ പണ്ഡിതർ സമൂഹത്തോട് സംവദിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
പ്രസിഡൻ്റ് വി വി അബ്ദുറസാഖ് ഫൈസി അധ്യക്ഷത വഹിച്ചു. ജഅഫർ അസ്ഹരി കൈപ്പമംഗലം ഉദ്ഘാടനം ചെയ്തു.സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി ചെറുശോല മുഖ്യപ്രഭാഷണം നടത്തി.മുഹമ്മദലി സഖാഫി വള്ളിയാട് , സയ്യിദ് സീതികോയ തങ്ങൾ, സയ്യിദ് എസ് ഐ കെ തങ്ങൾ,എം ഹൈദർ മുസ്‌ലിയാർ, പി ഹസൻ അഹ്സനി കാലടി, സി വി അബ്ദുൽ ജലീൽ അഹ്സനി, അലി സഅദി പൊന്നാനി പ്രസംഗിച്ചു.