മലപ്പുറം: ഐഡിയൽ റിലീഫ് വിങ് (ഐആര്‍ഡബ്ല്യു) സന്നദ്ധ വളണ്ടിയർമാർ മലപ്പുറം താമരക്കുഴിയിലെ വെള്ളം വറ്റിയ രണ്ടു കിണറുകൾ ശുചീകരിച്ച് ആഴം കൂട്ടി ഉപയോഗയോഗ്യമാക്കി. വിവിധ സേവന പ്രവർത്തനങ്ങളിലടക്കം പരിശീലനം നേടിയ വളണ്ടിയർമാർ രണ്ടു ദിവസങ്ങളിലായി സൗജന്യ സേവനം ആയിട്ടാണ് പ്രവൃത്തി പൂർത്തീകരിച്ചത്.
/sathyam/media/media_files/alONbaOqcGooQMf7Bjyr.jpg)
സേവനത്തിൽ ഫസലുല്ല മൊറയൂർ, ഹാരിസ് മക്കരപറമ്പ്, നഈം പൂക്കോട്ടൂർ, നൗഫൽ കൂട്ടിലങ്ങാടി, അസ്ഗറലി മങ്ങാട്ടുപുലം, മഹ്ബൂബുറഹ്മാൻ പൂക്കോട്ടൂർ, പിപി മുഹമ്മദ് മലപ്പുറം തുടങ്ങിയ വളണ്ടിയർമാർ പങ്കെടുത്തു. ഗ്രൂപ്പ് ലീഡർ അബ്ദുല്ലത്തീഫ് കൂട്ടിലങ്ങാടി നേതൃത്വം നൽകി.