പൊന്നാനി: കെഎസ്‌യുവിന് രൂപം കൊടുത്ത കാലഘട്ടത്തിൽ എറണാകുളം മഹാരാജാസ് കോളജിലൂടെ കെഎസ്‌യു സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന മുൻ രാജ്യസഭാ അംഗവും മുൻ എംഎൽഎയുമായ സി. ഹരിദാസിനെ കെഎസ്‌യു അറുപത്തി എഴാം ജന്മദിനത്തോടനുബന്ധിച്ച് കെഎസ്‌യു പൊന്നാനി താലുക്ക് അലൂമിനി നീല പൊന്നാട അണിയിച്ച് അനുമോദിച്ചു.
കെപിസിസി എക്സിക്യുട്ടീവ് അംഗം വി. സെയ്തു മുഹമ്മത് തങ്ങൾ പൊന്നാട അണിയിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉപഹാരം നൽകി. ഡിസിസി അംഗങ്ങളായ അഡ്വ: കെ.പി. അബ്ദുൾ ജബ്ബാർ, ജെ.പി. വേലായുധൻ, പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി എം. രാമനാഥൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ. പവിത്രകുമാർ, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. അബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു.
കെഎസ്‌യു സ്ഥാപക നാളിൽ മഹാരാജാസ് കോളേജ് യുണിയൻ ആർട്ട്സ് സെക്രട്ടറിയായത് മുതൽ കഴിഞ്ഞ ഏഴ് പതിറ്റാണ്ടോളമായി കേൺഗ്രസ് രാഷ്ട്രീയത്തിലൂടെ വിവിധ മേഖലകളിൽ പ്രവർത്തിച്ച് ഇന്നും കേരളത്തിലെ അറിയപ്പെടുന്ന ഗാന്ധിയനായി പൊതുരംഗത്ത് നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വമാണ് സി. ഹരിദാസ്.
/sathyam/media/media_files/dvzYd4tmBfzWdcJdVxoZ.jpg)
കെഎസ്‌യുവിന് രൂപം കൊടുത്ത വയലാർ രവി, ഏ.കെ.ആന്റണി എന്നിവർക്കൊപ്പം മലബാറിൽ ഇന്ന് ജിവിച്ചിരിക്കുന്നവരിൽ പ്രമുഖ കോൺഗ്രസ് നേതാവാണ് സി. ഹരിദാസ്. ഏ.കെ. ആന്റണിക്കും, വയലാർ രവിക്കുമൊപ്പം മഹാരാജാസ് കോളേജിൽ ഒരേ ബെഞ്ചിൽ ഇരുന്ന് പഠിച്ചയാളാണ് സി. ഹരിദാസ്.
കെഎസ്‌യുവിന്റെ ദീപശിഖാങ്കിത നീല പതാകക്ക് സി.ഹരിദാസിന്റെ മഹാരാജാസിലെ കോളേജ് ഹോസ്റ്റൽ റൂമിലിരുന്നാണ് അന്ന് രൂപം നൽകിയെന്നത് ചരിത്രത്തിന്റെ ഭാഗമാണ്.