Advertisment

പ്ലസ് വൺ കണക്കുകൾ കൊണ്ടുള്ള കള്ളകളി സർക്കാർ അവസാനിപ്പിക്കണം: വെൽഫെയർ പാർട്ടി മല്പുറം ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരൻ

New Update
welfare party nilamboor

 

Advertisment

നിലമ്പൂർ: പ്ലസ് വൺ സീറ്റിൻ്റെ കാര്യത്തിൽ പറയുന്ന  കണക്കുകൾ ശരിയല്ലെന്ന് ബോധ്യമുണ്ടായിരുന്നിട്ടും സർക്കാറും ഉദ്യോഗസ്ഥരും തുടരുന്ന കള്ള കളി പുതിയ തലമുറകളോട് കാണിക്കുന്ന നീതികേടാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരൻ അഭിപ്രായപ്പെട്ടു.

ഇനിയും വിവേചനം തുടർന്നാൽ ഭരണകൂടത്തെ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള പ്രക്ഷോഭ സമരത്തിന്  നേതൃത്വം നൽകാൻ വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സന്നദ്ധമാകുമെന്നും അവർ പറഞ്ഞു. മലപ്പുറം മെമ്മോറിയലിൻ്റെ ഭാഗമായി ജില്ലയുടെ കിഴക്കൻ മേഖലയിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ നയിക്കുന്ന ജസ്റ്റിസ് റൈഡിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ.

ഹയർ സെക്കൻ്ററി രൂപീകരണത്തിൻ്റെ ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും മലപ്പുറത്ത് എസ്.എസ്.എൽ.സി പരീക്ഷ ജയിച്ച കുട്ടികൾക്ക് സർക്കാർ മേഖലയിൽ പ്ലസ്ടു പഠിക്കാൻ സീറ്റില്ല, ഒന്നാം അലോട്ട്മെന്റ് വന്ന സാഹചര്യത്തിൽ മൂന്നിൽ ഒരു വിദ്യാർത്ഥിക്ക് പ്ലസ് വൺ സീറ്റിന് അഡ്മിഷൻ ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ മലപ്പുറത്തുള്ളത്. 

സംസ്ഥാന അതിർത്തിയായ വഴിക്കടവിൽ നിന്നും ആരംഭിക്കുന്ന യാത്ര 8 ന് വെള്ളുവമ്പ്രത്ത് അവസാനിക്കും. ജില്ലാ വൈസ് പ്രസിഡൻ്റ് സാബിറ ഷിഹാബ്  വൈസ് ക്യപ്റ്റനും സെക്രട്ടറിമാരായ മുഫീദ വി കെ,ഷബീർ പി കെ, ഫയാസ് ഹബീബ്, സുജിത്ത് പി എന്നിവർ സ്ഥിരാംഗങ്ങളാണ്.

ജില്ലാ വൈസ് പ്രസിഡന്റ് വി ടി എസ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളിലായി തസ്നീം മമ്പാട്, സുഭദ്ര വണ്ടൂർ, അസീസ് മാസ്റ്റർ,അൻസാരി, അബ്ദല്ല കോയ മാസ്റ്റർ, വി ടി എസ്‌ ഉമർ തങ്ങൾ, ജംഷീൽ അബൂബക്കർ, ഹമീദ് വാണിയമ്പലം, ഷാറൂൺ അഹമ്മദ് ഫായിസ് എലാങ്കോട് അഹമ്മദ്, അൻസാരി നിലമ്പൂർ, ജംഷീർ ചെറുകോഡ്, ലത്തീഫ് ചത്താല്ലൂർ, ഹുസ്ന,എന്നിവർ സംസാരിച്ചു.

Advertisment