പൊന്നാനി: പാർലിമെന്റ് തിരഞ്ഞെടുപ്പിൽ പൊന്നാനി അസംബ്ലി നിയോജക മണ്ഡലത്തിൽ യുഡിഎഫിന് ഏറ്റവും കൂടുതൽ വോട്ട് നൽകിയ ബൂത്ത് കമ്മിറ്റിക്ക് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് ആദരം നൽകി. പൊന്നാനി അസംബ്ലി നിയോജക മണ്ഡലത്തിലെ 161 ബൂത്തുകളിൽ മാറഞ്ചേരി പഞ്ചായത്തിലെ പുറങ്ങ് 59-ാം ബൂത്തിൽ 577 വോട്ടിന്റെ ഭൂരിപക്ഷമാണ് ഡോ: അബ്ദു സമദ് സമദാനിക്ക് നൽകിയത്.
ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, ബൂത്ത് ചെയർമാൻ കെ.പി. നാസറിനും, കൺവീനർ വടക്കയിൽ ബാബു വിനും ഉപഹാരം നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, ഡിസിസി മെമ്പർ ഏ.കെ.ആലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. നുറുദ്ധീൻ, പഞ്ചായത്ത് മെമ്പർമാരായ കെ.കെ. അബ്ദുൾ ഗഫൂർ, ടി.മാധവൻ, എം.ടി.ഉബൈദ്, ഹിളർ കാഞ്ഞിരുക്ക്, ഷിജിൽ മുക്കാല, സംഗീത രാജൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ നസീർ, അബ്ദുൽ വഹാബ് ഉള്ളതേൽ, സത്താർ അമ്പാരത്, രവി പരിചകം, യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പാലക്കൽ അബ്ദുറഹ്മാൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസി ഡന്റ് ഗിരീഷ് ആവിണ്ടിത്തറ, പ്രവാസി കോൺഗ്രസ് കാദർ ഏനു എന്നിവർ പ്രസംഗിച്ചു.