തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു. നടപടി സ്വീകരിക്കണം; ഭാരതീയ ദളിത് കോൺഗ്രസ് മണ്ഡലം കമ്മറ്റി പൊന്നാനി മുൻസിപ്പൽ സെക്രട്ടറിക്ക് നിവേദനം നൽകി

New Update
ponnani mandalam congress committee-3

പൊന്നാനി: മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ ശല്യം വീണ്ടും അതിരൂക്ഷമായി കൊണ്ടിരിക്കുന്നതുകൊണ്ട് മുൻസിപ്പൽ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻസിപ്പൽ സെക്രട്ടറിക്ക് ഭാരതീയ ദളിത് കോൺഗ്രസ് മണ്ഡലം കമ്മറ്റി നിവേദനം നൽകി.

Advertisment

പുലർച്ചെ നമസ്കാര സമയങ്ങളിൽ പള്ളികളിൽ പോകുന്നവർക്കും, അമ്പലങ്ങളിൽ പോകുന്നവർക്കും, പഠനാവശ്യാർത്ഥം പാരലൽ കോളേജുകളിലും ട്യൂഷനും ഒക്കെ പോകുന്ന വിദ്യാർത്ഥികൾക്കും റോഡിൽ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. തെരുവ് നായ ശല്യം സഹിക്കവയ്യാതെയാണ് നാട്ടുകാർ ഓരോ ദിവസവും കഴിഞ്ഞു കൂടുന്നത്.

ആയതിനാൽ തെരുവ് നായ്ക്കളുടെ ആക്രണമത്തിൽന് പൗരന്മാരെ രക്ഷിക്കുവാൻ മുൻസിപ്പൽ ഭരണകൂടം തയ്യാറാകണമെന്ന് പൊന്നാനി മണ്ഡലം ഭാരതീയ ദളിത് കോൺഗ്രസ്‌ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് പി.കെ. ഭഗീരഥന്റെ നേതൃത്വത്തിൽ ആവശ്യപ്പെട്ടു.

ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. അബ്ദുൾ ലത്തീഫ്, കെ.കേശവൻ, ജലീൽ പള്ളി താഴത്ത്, ടി.സതീഷൻ പള്ളപ്രം, പി. സത്യൻ, കെ. സിദ്ധീക്ക്, പി. സുബ്രമണ്യൻ എന്നിവർ പങ്കെടുത്തു.

Advertisment