തിരൂർ: ഏകപക്ഷീയവും വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധവുമായ അക്കാദമിക് കലണ്ടർ ഉടനെ പിൻവലിക്കണമെന്നും സർക്കാർ മർക്കടമുഷ്ടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ധ്യാപകർ ക്ലസ്റ്റർ ബഹിഷ്ക്കരിച്ചു.
ജില്ലാ ഭാരവാഹികളായ സെബിൻ, സുധീഷ് കേശവപുരി, മെവിൻ സുശീൽ, അനഘ മനോഹർ, മൻഷിദ് ടിപി, ഗിരീശൻ സി കെ തുടങ്ങിയവർ വിവിധ ക്ലസ്റ്റർ സെൻ്ററുകളിൽ ബഹിഷ്ക്കരണത്തിന് നേതൃത്വം നൽകി.