/sathyam/media/media_files/JlJepC6A7XdfkZz9EJPL.jpg)
മഞ്ചേരി: ഗൃഹോപകരങ്ങളുടെയും ഡിജിറ്റൽ ഗാഡ്ജറുകളുടെയും വൻ ശേഖരം ഒരുക്കി ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ആൻഡ് ഹോം അപ്ലൈസസ് സ്ഥാപനമായ ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിന്റെ യമണ്ടൻ ഷോറൂം മഞ്ചേരിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ജൂലൈ 13 ന് സ്മാർട്ടായ മഞ്ചേരിക്ക് സമ്മാനമായി ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് ഷോറൂമിൻ്റെയും സ്മാർട്ട് സർവീസിൻ്റെയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
വമ്പിച്ച ഓഫറുകളോടെ വൻവിലക്കുറവിൽ ഗൃഹോപകരണങ്ങളുടെയും, നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വൻ ശേഖരവുമാണ് മഞ്ചേരിയിലെ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. മൊബൈൽ ഫോണുകൾ ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ, ഹോം അപ്ലൈൻസ്, റഫ്രിജറേറ്റർ, എയർ കണ്ടീഷണറുകൾ,മറ്റ് ഇലക്ട്രോണിക്സ് ഇലക്ട്രിക് തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാം ഒരു കുടക്കീഴിൽ ഓക്സിജൻ അണിനിരത്തിയിരിക്കുന്നു.
സ്മാർട്ട് ഫോണുകൾ ഏറ്റവും കുറഞ്ഞ വിലയിൽ ആകർഷകമായ ഓഫറുകളോടെ മഞ്ചേരിയിലെ ഷോറൂമിൽ നിന്നും കരസ്ഥമാക്കാം. അടുക്കള നിറയ്ക്കാൻ പര്യാപ്തമായ നിരവധി മോഡേൺ ഉപകരണങ്ങൾ ഏറ്റവും വിലകുറവിൽ വാങ്ങാൻ ഓക്സിജൻ അവസരം ഒരുക്കിയിട്ടുണ്ട്.
നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ 0% വായ്പാ സൗകര്യവും ലഭ്യമാണ്. മഞ്ചേരി ഇന്നുവരെ കണ്ടിട്ടില്ലാത്ത ആകർഷകമായ ഷോറൂമും സ്മാർട്ട് ഉപകരണങ്ങളുടെ വൻ ശേഖരവുമാണ് മഞ്ചേരിയുടെ മുമ്പിൽ തുറക്കപ്പെടുന്നത്.