മലപ്പുറം ജില്ലയിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്, യാത്രക്കാർ വലഞ്ഞു

New Update
2141085-untitled-2.webp

മലപ്പുറം: ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. യാത്രക്കാർ വലഞ്ഞു. പലരും പാതിവഴിയിൽ യാത്ര ഉപേക്ഷിച്ചു. വിദ്യാർഥികളാണ് കൂടുതൽ ദുരിതത്തിലായത്. പരപ്പനങ്ങാടി മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ഒരു സ്വകാര്യ ബസിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം.

Advertisment

വെള്ളിയാഴ്ച രാവിലെ ആറു മുതൽ പണിമുടക്ക്​ ആരംഭിച്ചത്​. കോട്ടക്കൽ-തിരൂർ, കോട്ടക്കൽ-മലപ്പുറം, മഞ്ചേരി-​മലപ്പുറം, മലപ്പുറ-വേങ്ങര-പരപ്പനങ്ങാടി റൂട്ടുകളിലെല്ലാം പണിമുടക്ക്​ ശക്​തമാണ്​. രാവിലെ മുന്നറിയിപ്പില്ലാതെ ആ​​രംഭിച്ച ബസ്​സമരം വിദ്യാർഥികളേയും ഉദ്യോഗസ്ഥരേയുമടക്കം ബാധിച്ചു. ലക്ഷ്യസ്ഥാനത്ത്​ എത്താൻ കഴിയാതെ ഭൂരിഭാഗമാളുകളും വഴിയിൽ കുടുങ്ങി. കെ.എസ്​.ആർ.ടി.സി ബസുകളിൽ വൻ തിരക്ക്​ അനുഭവപ്പെട്ടു.

Advertisment