ലോകകപ്പ് കബഡി താരത്തിനുള്ള ഉപഹാരം മുൻ എം പി സി ഹരിദാസ് വീട്ടിലെത്തി നൽകുന്നു
പൊന്നാനി: ലോകകപ്പ് കബഡി മത്സരത്തിൽ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെട്ട പൊന്നാനി വെള്ളിരി സ്വദേശി ഷഹീൻ യാസിറിനെ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു.
Advertisment
ഇംഗ്ലണ്ടിൽ കബഡി പരിശീലത്തിലുള്ള ഷഹീറിന് നൽകുവാനുള്ള ഉപഹാരം മുൻ എംപി സി ഹരിദാസ് സഹോദരൻ ഷിയാസിന് നൽകിയാണ് അനുമോദിച്ചത്. കെ ജയപ്രകാശ് അധ്യക്ഷ വഹിച്ചു. ടികെ അഷറഫ്, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, എം അബ്ദുല്ലത്തീഫ്, കൗൺസിലർ മീനി, വിപി ജമാൽ എന്നിവർ നേതൃത്വം നൽകി.