പൊന്നാനി: പൊന്നാനി ഹാർബറിലേക്ക് പ്രവേശിക്കുന്ന കാൽനടയാത്രക്കാർ, മത്സ്യത്തൊഴിലാളികൾ, മത്സ്യ കച്ചവടക്കാർ, പ്രദേശവാസികൾ, വിനോദസഞ്ചാരികൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയ്ക്ക് ചുമത്തുന്ന ടോൾ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി ഹാർബർ എൻജിനീയറെ ഉപരോധിച്ചു.
/sathyam/media/media_files/nPJhy0lg3QkyRuBH2bBD.jpg)
ടോൾ ജീവനക്കാർ ജനങ്ങൾക്ക് നേരെ നടത്തുന്ന അപമര്യാദ പ്രയോഗങ്ങൾ നടത്തി ടോൾ പിരിക്കുന്നത് അവസാനിപ്പിക്കുകയും, സർവ്വകക്ഷി യോഗം വിളിച്ച് പരിഹാരനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ ആവശ്യപ്പെട്ടു.
/sathyam/media/media_files/4TWgRTZqrPxrID2M5vBF.jpg)
ഡിസിസി ജനറൽ സെക്രട്ടറി ടി.കെ അഷറഫ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് എം അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.പി അബ്ദുൽ ജബ്ബാർ, എ പവിത്രകുമാർ, കെ ജയപ്രകാശ്, ടി.വി ബാവ, എച്ച് കബീർ, അഡ്വ സുനിത, എം.എ നസീം, ഫജറു പട്ടാണി, ബാലൻ കടവനാട്, ടി രാജകുമാർ, കേശവൻ, വസുന്തരൻ, സതീശൻ, എം.എ ഷറഫുദ്ദീൻ, കെ മുഹമ്മദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.