ലോക കപ്പ് കബഡി ടീമിലേക്ക് തിരഞ്ഞെടുത്ത മഷൂദിന് സ്വീകരണം നൽകി

New Update
kabadi champion honoured-2

പൊന്നാനി: കംബോഡിയയിൽ അടുത്ത മാസം നടക്കുന്ന ലോക കപ്പ് കബഡി ചാംമ്പ്യൻഷിപ്പില്‍ ഇംഗ്ലണ്ട് ടീമിലേക്ക് സെലക്റ്റ് ചെയ്ത പൊന്നാനിയിലെ കബഡി താരം മഷൂദ് കമറുദ്ധീന് സ്വീകരണം നൽകി. 

Advertisment

പൊന്നാനി ജനകീയ കൂട്ടായ്മ മുക്കാടിയിൽ നടത്തിയ ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം മസ്ഹൂദിനെ ഷാൾ അണിയിച്ച് ഉപഹാരം നൽകി അനുമോദിച്ചു. 

tk arhraf ponnani speecdh

ഉപരിപഠനത്തിനും ജോലിക്കുമായി നാല് വർഷം മുൻപ് ഇംഗ്ലണ്ടിലെത്തിയ മഷൂദ് ഒഴിവു സമയങ്ങൾ മുഴുവനായും ചിലവിട്ടത് കബഡി കളിക്കാനായിരുന്നു

ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാം റോയൽസ് ക്ലബ്ബിനു വേണ്ടിയായിരുന്നു കഴിഞ്ഞ മൂന്ന് വർഷം മഷൂദ് കളിച്ചത്. ബ്രിട്ടീഷ് കബഡി ലീഗിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കഴ്ച്ച വെച്ചു. തിളക്കമാർന്ന പ്രകടനത്തിനുള്ള അംഗീകാരമെന്നോണമാണ് ഇംഗ്ലണ്ട് ടീ മിലേക്കുള്ള സെലക്ഷൻ നേടിയത്.

kabadi champion honoured-3

അടുത്ത മാസം കംബോഡിയയിൽ നടക്കുന്ന ലോകകപ്പ് കബഡി ചാംമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിന്റെ  12 അംഗ ടീമിൽ അംഗമായി വിജയം വരിച്ച് നാടിന്റെ അഭിമാനമാകുമെന്ന പ്രതീക്ഷയിലാണ് പൊന്നാനിയിലെ ജനത.

കേരള സർക്കാർ ഹജ്ജ് കമ്മിറ്റി അംഗം കെ.എം.മുഹമ്മത് കാസിം കോയ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാവ് സയ്യിദ് അഹമ്മത് ബാഫഖി തങ്ങൾ, ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, കെ.ബി. ഉമ്മർ കുട്ടി എന്നിവർ പ്രസംഗിച്ചു.

Advertisment