പുറങ്ങ്: ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം പുറങ്ങ് 19-ാം വാർഡ് കോൺഗ്രസ് നടത്തി. പുഷ്പാർച്ചനയും അനുസ്മരണ പ്രസംഗം നടന്നു. കെ.പി. നാസർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് അനുസ്മരണം നടത്തി. കെ.കെ. അബ്ദുൾ ഗഫൂർ, സി. എം. ഹനീഫ, കുഞ്ഞി ബാവ, ഫക്കറുദ്ധീൻ, രൂപേഷ്, സക്കീർ എന്നിവർ പ്രസംഗിച്ചു.