മലപ്പുറം: കൊളത്തൂരിൽ ശബരിമലക്ക് പോയ കുട്ടിക്ക് നേരെ പീഡനശ്രമം. സംഭവത്തിൽ കൊളത്തൂർ സ്വദേശിയായ 60 കാരനെ കൊളത്തൂർ പൊലീസ് പിടികൂടി. മലപ്പുറം ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം പാലക്കാട് മൂന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നിരുന്നു. സംഭവത്തിൽ 77 കാരനെയാണ് പൊലീസ് പിടികൂടിയത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ 50 മീറ്ററോളം എടുത്തുകൊണ്ട് പോയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.