വയനാട് ഉരുൾപ്പെട്ടൽ: സഹായഹസ്തവുമായി മൈലപ്പുറം ഹുദ സൺഡേ മദ്റസ വിദ്യാർഥികൾ

New Update
wayanad help fund-2

മലപ്പുറം: വയനാട് മുണ്ടകൈ -ചൂരൽമല പ്രദേശങ്ങളിലെ ഉരുൽപ്പെട്ടലിൽ ദുരിത ബാധിതർക്ക്  സഹായഹസ്തവുമായി മലപ്പുറം മൈലപ്പുറം ഹുദ സൺഡേ മദ്റസ വിദ്യാർഥികളും അധ്യാപകരും. 

Advertisment

വ്യത്യസ്ത ആവശ്യങ്ങൾക്കായി വിദ്യാർഥികൾ മുമ്പ് സമാഹരിച്ച പൈസയിൽ നിന്നും രക്ഷിതാക്കളുടെ സഹകരണത്തോടെയുമാണ് തങ്ങളുടെ സഹോദരങ്ങൾക്കുള്ള സഹായം വിദ്യാർഥികൾ കൈമാറിയത്. ദുരിത ബാധിതർക്കുള്ള ധനസഹായം പീപ്പിൾ ഫൗണ്ടേഷനു വേണ്ടി മാലി ട്രസ്റ്റംഗങ്ങളായ കെ. ഹനീഫ, കെ അബ്ദുൽ വഹാബ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

മദ്റസ പ്രധാനാധ്യാപകൻ ടി ആസിഫലി അധ്യക്ഷനായിരുന്നു. ട്രസ്റ്റ് അംഗം കെ അബ്ദുൽ വഹാബ്, അധ്യാപകരായ സി തസ്നീം മുബീൻ, എ കെ അലി സാലിം, ടി ഫാത്തിമ വി ടി സയ്യിദ് മുനവ്വർ,  കെ പി ജസീല, ഹസീന, ഫാത്തിമ ബീഗം എന്നിവർ സംസാരിച്ചു.

Advertisment