സോളിഡാരിറ്റി യൂത്ത് കഫെ ആഗസ്റ്റ് 25 ന്; സ്വാഗതസംഘം രൂപീകരിച്ചു

New Update
youth cafe

മക്കരപ്പറമ്പ: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മക്കരപ്പറമ്പ ഏരിയ സംഘടിപ്പിക്കുന്ന 'യൂത്ത് കഫെ' ആഗസ്റ്റ് 25 ന് ഞായറാഴ്ച വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.

Advertisment

എൻ.കെ അബ്ദുൽ അസീസ് ചെയർമാനും, ഇ.സി സൗദ വൈസ് ചെയർമാനും, ഷബീർ കറുമൂക്കിൽ ജനറൽ കൺവീനറും, സി.എച്ച് സമീഹ് കൺവീനറുമായി തെരെഞ്ഞെടുക്കപ്പെട്ടു. 

വിവിധ വകുപ്പ് കൺവീനർമാരായി അഷ്റഫ് സി (പ്രതിനിധി), സമീദ് കടുങ്ങൂത്ത് (പ്രോഗ്രാം), ലബീബ് മക്കരപ്പറമ്പ (പ്രചാരണം), അംജദ് നസീഫ് (നഗരി, ലൈറ്റ് & സൗണ്ട്), കുഞ്ഞവറ മാസ്റ്റർ (സ്റ്റേജ്), നിയാസ് തങ്ങൾ (ഭക്ഷണം), നിസാർ കൂട്ടിലങ്ങാടി (വളണ്ടിയർ), ജാബിർ പടിഞ്ഞാറ്റുമുറി (രജിസ്ട്രേഷൻ), സമീഹ് സി.എച്ച് (സാമ്പത്തികം), റബീ ഹുസൈൻ തങ്ങൾ (മീഡിയ) എന്നിവരെ തെരെഞ്ഞെടുത്തു.

Advertisment