പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അനാസ്ഥ; പൊന്നാനി മണ്ഡലം ദളിത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി - എടപ്പാൾ ദേശീയപാതയിൽ ചേമ്പ് നട്ട് പ്രതിഷേധിച്ചു

New Update
ponnani mandalam congress protest on road

പൊന്നാനി: എടപ്പാൾ - പൊന്നാനി ദേശീയപാതയിലെ കുറ്റിക്കാട് പൊട്ടിപ്പൊളിഞ്ഞ റോഡിൽ നിരവധി ആളുകൾ വലിയ കുഴിയിൽ വീണ് പരിക്കു പറ്റുകയും, വിദ്യാർത്ഥികൾ വെള്ളക്കെട്ടിൽ വീണ് പാഠപുസ്തകങ്ങൾ നഷ്ടപ്പെടുകയും ചെയ്തിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ യാതൊരു അറ്റകുറ്റപ്പണിയും നടത്തുവാൻ തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് പൊന്നാനി മണ്ഡലം ദളിത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ ചേമ്പ് നട്ട് പ്രതിഷേധിച്ചു. 

Advertisment

മണ്ഡലം പ്രസിഡണ്ട് പികെ ഭഗീരതൻ അധ്യക്ഷവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ്  ഉദ്ഘാടനം ചെയ്തു. പുന്നക്കൽ സുരേഷ്, കെ പി അബ്ദുൽ ജബ്ബാർ, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, ടിവി അബ്ദുറഹ്മാൻ, കെ കേശവൻ, ടി രാജകുമാര്‍, സതീശൻ പള്ളപ്പുറം, പിടി ജലീൽ, പി സക്കീർ, വസുന്തരൻ, കബീർ എന്നിവർ പ്രസംഗിച്ചു.

Advertisment