/sathyam/media/media_files/FFpdSbBDBpoXwRqgQe24.jpg)
പൊന്നാനിയിൽ റോഡുകൾ തകർന്ന് കുളമായതിൽ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് കോൺഗ്രസ് നടത്തിയ മത്സ്യം വളർത്തല്‍ സമരം ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്യുന്നു.
പൊന്നാനി: പൊന്നാനിയിലെ പ്രധാന പാതകൾ തകർന്നു തരിപ്പണമായി കിടക്കുന്നതിൽ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് കോൺഗ്രസ് റോഡിലെ കുളങ്ങളിൽ പ്രതീകാത്മക മത്സ്യം വളർത്തൽ നടത്തി.
പൊന്നാനി മുനിസിപ്പാലിറ്റി, വില്ലേജ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, കോടതിപ്പടി, എം.ഇ.എസ് കോളേജ്, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊന്നാനിയിലെ ടൂറിസ്റ്റ് സ്ഥലങ്ങളായ നിളയയോര പാത, ഹാർബർ, ലൈറ്റ് ഹൗസ്, ബീച്ച് റോഡ് എന്നീ പ്രധാനപ്പെട്ട റോഡുകളാണ് യാത്ര ചെയ്യാൻ സാധിക്കാതെ കുണ്ടും കുഴികളും ആയി കിടക്കുന്നത്. ഈ സ്ഥലങ്ങളിൽ അപകടങ്ങൾക്കും അപകടമരണങ്ങൾക്കും സാധ്യത ഏറെയാണ്.
/sathyam/media/media_files/WIvunV7P98AokUMHzQTQ.jpg)
ഇതൊരു നിസ്സാര വിഷയമായി കാണാതെ നാടിന്റെ ഇപ്പോഴത്തെ വലിയ ദുരന്തമായി കണ്ട് പൊന്നാനിയുടെ എംഎൽഎയും നഗരസഭയും മറ്റു അധികാരികളും വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് യൂത്ത് കോൺഗ്രസ് സമരം ആവശ്യപ്പെട്ടു.
ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജമാൽ വി. പി. ജമാൽ അദ്ധ്യക്ഷത വഹിച്ചു.
പൊന്നാനിയിലെ എംഎൽഎ പി.നന്ദകുമാർ പൊന്നാനിയിലെ ജനകീയ വിഷയങ്ങളിൽ നിരന്തരം ഇടപെടൽ നടത്തുന്നില്ലെന്ന് യുത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയപ്രകാശ്, അറഫാത്ത് പുതുപൊന്നാനി, പി.ടി.യാസിർ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us