പൊന്നാനി: മഴ കെടുതിയിൽ ഭാരതപുഴയിലും വെള്ളപ്പൊക്കം ഉണ്ടായ വിവിധ പ്രദേശങ്ങളിലും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ല സെക്രട്ടറി പി. സക്കീറിന് ഭാരതീയ ദളിത് കോൺഗ്രസ് പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് നൽകി.
പി.കെ. ഭഗീരഥൻ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: എൻ.എ ജോസഫ്, ഡിസിസി അംഗം അഡ്വ: കെ.പി. അബ്ദുൾ ജബ്ബാർ, എം.അബ്ദുൾ ലത്തീഫ്, അഡ്വ: കെ.വി.സുജീർ, അഡ്വ: എം.ആർ.പ്രദീപ്, സതീഷൻ പള്ളപ്രം, കെ.കേശവൻ, ജലീൽ പള്ളിതാഴത്ത്, കെ. മുഹമ്മത്, കെ.വസുന്ധരൻ എന്നിവർ പങ്കെടുത്തു.