വേങ്ങര: ശ്രദ്ധേയവും വ്യതിരിക്തവുമായ ഒരു സമ്മാനവുമായാണ് മിടുക്കനായ ഒരു വിദ്യാർഥി ഇന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ ഇ.ടി മുഹമ്മദ് ബഷീറിനെ കാണാനെത്തിയത്.
കറുത്ത നൂൽ സ്ക്രൂവിൽ ചേർത്ത് വച്ച് തയാറാക്കിയ മുഹമ്മദ് ബഷീറിന്‍റെ ചിത്രവുമായാണ് പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് മിദ്ലാജ് എത്തിയത്.
വേങ്ങര ചേറൂർ പാണക്കാട് പൂക്കോയ തങ്ങൾ യതീംഖാനയിലെ തങ്ങൾ അനുസ്മരണ ചടങ്ങിനെത്തിയപ്പോഴാണ് അദ്ദേഹത്തെ നേരിട്ട് കണ്ട് ചിത്രം സമ്മാനിച്ചത്.
മലപ്പുറം പള്ളിക്കൽ പഞ്ചായത്ത് പാലപ്പെട്ടി തൊട്ടിപ്പറമ്പിൽ അബൂബക്കറിൻ്റെയും നസീമയുടെയും മകനാണ് മുഹമ്മദ് മിദ്ലാജ്.