മാറഞ്ചേരി: കഴിഞ്ഞ ദിവസം നിര്യാതനായ മുൻ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടും, പൊന്നാനി ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡണ്ടുമായിരുന്ന എം.എ. കരീമിന്റെ പനമ്പാട്ടെ വീട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ച് കുടുംബാംഗങ്ങളെ അനുശോചനം മറിയിച്ചു.
കോൺഗ്രസിലും, യൂത്ത് കോൺഗ്രസിലും മൂന്ന് പതിറ്റാണ്ട് കാലം ഊർജ്വസ്വലനായി പ്രവർത്തിച്ച് പൊന്നാനിയിലും ജില്ലയിലും നേതൃനിരയിൽ എം.എ. കരീം തിളക്കമാർന്ന പങ്ക് വഹിച്ചിട്ടുണ്ട് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യൂത്ത് കോൺഗ്രസ് കാലം മുതൽ കരീമുമായി അടുപ്പമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യു.ഡി. എഫ് ജില്ല ചെയർമാൻ പി.ടി. അജയ് മോഹൻ, കെ.പി.സി.സി അംഗം യു.കെ. അഭിലാഷ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.കെ. അഷറഫ്, ഇ.പി. രാജീവ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, ഏ.കെ. ആലി, ടി. ശ്രീജിത്ത്, എം.ടി. ഉബൈദ്, ഇ.ഹൈദരാലി, പി.എം.അഷറഫ് എന്നിവർ രമേശ് ചെന്നിത്തലക്ക് ഒപ്പം ഉണ്ടായിരുന്നു.