പീഡന പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പൊന്നാനി നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

New Update
ponnani congress protest-2

പൊന്നാനി പോലീസ് സ്റ്റേഷൻ മാർച്ച് കെപിസിസി നിർവാഹസമിതി അംഗം വി സെയ്ദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

പൊന്നാനി: പൊന്നാനി പോലീസ് സ്റ്റേഷനിൽ പരാതി നൽകുവാൻ എത്തിയ പൊന്നാനി സ്വദേശിനിയെ പൊന്നാനിയിലെ മുൻ സിഐയും, ഡിവൈഎസ്പിയും, എസ്പിയും പീഡിപ്പിച്ചു വെന്ന് പരസ്യമായി പറയുകയും പരാതി നൽകുകയും ചെയ്തിട്ടും പോലീസ് അന്വേഷണം നടത്തുവാനോ, എഫ്ഐആർ ഇടുവാനോ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് പൊന്നാനി നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. 

Advertisment

ponnani congress protest-3

സിപിഎം അനുകൂല പോലീസ് സംഘടനയിലെ ജില്ലാ ഭാരവാഹി ആയിട്ടുള്ള സി ഐ പൊന്നാനിയിൽ എടുത്തിട്ടുള്ള എല്ലാ കേസുകളെ പറ്റിയും പുനരന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫവടമുക്ക് അധ്യക്ഷ വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം വി സെയ്ദ് മുഹമ്മദ് തങ്ങൾ മാർച്ച് ഉദ്ഘാടനം ചെയ്തു.

ടി കെ അഷറഫ്, ഇ പി രാജീവ്, പിടി കാദർ, പുന്നക്കൽ സുരേഷ്, കെ പി ജബ്ബാർ, എ പവിത്രകുമാർ, ജെ പി വേലായുധൻ, എം അബ്ദുല്ലത്തീഫ്, എൻ പി  നബീൽ,കെ ജയപ്രകാശ്, ടി ശ്രീജിത്ത്, പി സുരേഷ്, എ രഞ്ജിത്ത്, ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.

Advertisment