കുറ്റിക്കാട് കുമ്പളത്തുപടി കിംഗ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

New Update
ezhuvathuruthi onam celebration

തിരുവോണ ദിനത്തിൽ കിംഗ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മാവേലിയുമായി വടംവലി മത്സരം നടത്തി.

പൊന്നാനി: ഈഴുവത്തിരുത്തി കുറ്റിക്കാട് കുമ്പളത്തുപടി കിംസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. തിരുവോണ ദിനത്തിൽ പൂക്കള മത്സരം, കസേരകളി, വരകളി മത്സരം, വടംവലി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ലെമൺ സ്പൂൺ തുടങ്ങിയ വിവിധ മത്സരങ്ങളാണ് നടത്തിയത്. 

Advertisment

ezhuvathuruthi onam celebration-2

വിജയിച്ചവർക്കുള്ള സമ്മാനദാനം മുൻ നഗരസഭ കൗൺസിലർ എ പവിത്രകുമാർ നിർവഹിച്ചു. എം പ്രിജു,കല്ലൂർ രതീഷ്, പി രാജേഷ്, സി പി മുസ്തഫ ,കെ സനീഷ്, കെ സൈനുദ്ദീൻ, കെ സജീഷ്, എ യദുകൃഷ്ണൻ, ഇപി ശരവണൻ, പഞ്ചാബി മനോജ്,കെ പി സുർളിഎന്നിവർ നേതൃത്വം നൽകി.

Advertisment