പൊന്നാനി: ഈഴുവത്തിരുത്തി കുറ്റിക്കാട് കുമ്പളത്തുപടി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു.
അധികാരസ്ഥാനങ്ങൾ നിരസിച്ചും സാധാരണ ജനങ്ങളോടൊപ്പം ജീവിക്കുകയും അവരെ സംഘടിപ്പിക്കുകയും ചെയ്ത് രാഷ്ട്രീയ പ്രവർത്തനത്തെ ജനകീയമാക്കിയ ലോക രാഷ്ട്രങ്ങൾ ആദരിക്കുന്ന ഗാന്ധിജിയെ പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യുവാനുള്ള പ്രവണത ഭരണാധികാരികൾ അവസാനിപ്പിക്കണമെന്ന് അനുസ്മരണ യോഗത്തിൽ ആവശ്യപ്പെട്ടു.
/sathyam/media/media_files/ZGWZKEHlFSUGfUsB1SCH.jpg)
പ്രസിഡൻ്റ് കെ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് പാടാലിൽ കുമാരൻ മാസ്റ്റർ പതാക ഉയർത്തി ജന്മദിന അനുസ്മരണയോഗം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ ഉദ്ഘാടനം ചെയ്തു.
സി വേലായുധൻ, കെ ശശിധരൻ, പാലനാട്ട് സദാനന്ദൻ, കെ സൈനുദ്ദീൻ, പി പപ്പൻ, കെ സനീഷ്, കെ റിയാസ്, പി കെ സൂരജ് എന്നിവർ പ്രസംഗിച്ചു.