എഡിഎമ്മിന്റെ മരണം; കൊലക്കുറ്റത്തിന് കേസ് എടുക്കണം - പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

New Update
ponnani block congress committee protest

പൊന്നാനി: കണ്ണൂർ എഡിഎം കെ നവീൻ ബാബുവിൻ്റെ യാത്രയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ എഡിഎം അഴിമതിക്കാരനാണെന്ന് പരസ്യ പ്രഖ്യാപനം നടത്തിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍, മരണത്തിന് കാരണക്കാരിയായ ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും, കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടും പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ  പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി.

Advertisment

ponnani block congress committee protest-2

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹ സമിതി അംഗം വി സെയ്ദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ്, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, ജെ പി വേലായുധൻ, എൻ പി നബീൽ, ടി ശ്രീജിത്ത്, നൂറുദ്ദീൻ മാറഞ്ചേരി, എം രാമനാഥൻ, എം അബ്ദുല്ലത്തീഫ്,കെ ഷാഹിദ എന്നിവർ സംസാരിച്ചു.

Advertisment