പൊന്നാനിയിലെ റോഡ് തകർച്ച; വകുപ്പ് അധികൃതർക്കെതിരെ നടപടി വേണം - പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം

New Update
ponnani block congress committee meeting

പൊന്നാനി ബ്ലോക്ക് കോൺഗ്രസ് യോഗം യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ്മോഹൻ ഉദ്ഘാടനം ചെയ്തു.

പൊന്നാനി: പൊന്നാനി നഗരസഭ പരിധിയിൽ അമൃത് ശുദ്ധജല പദ്ധതിക്ക് വേണ്ടി പൊളിച്ച റോഡുകൾ ഉടൻ ശരിയാക്കും എന്ന് പൊന്നാനി എംഎൽഎക്കും, നഗരസഭ ഭരണ സമിതിക്കും നൽകിയ ഉറപ്പ് നടപ്പാക്കാതിരുന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ എംഎൽഎ നടപടി സ്വീകരിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

Advertisment

തകർന്ന റോഡിൽ ഒരു വിദ്യാർത്ഥിയുടെ ജീവൻ നഷ്ടപ്പെടുകയും, നിരവധി അപകടങ്ങൾ സംഭവിച്ചിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ ഒരു നടപടികളും സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും, രൂക്ഷമായ പൊടി ശല്യം കാരണം റോഡിൽ ഇറങ്ങുവാൻ പറ്റാത്ത സ്ഥിതിയാണെന്നും ബ്ലോക്ക് കോൺഗ്രസ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ കുറ്റപ്പെടുത്തി.

ബ്ലോക്ക്  പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷ വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം വി സെയ്ത് മുഹമ്മദ് തങ്ങൾ, ടി കെ അഷറഫ്, വി ചന്ദ്രവല്ലി, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, ജെ പി വേലായുധൻ, യു മാമൂട്ടി, കെ പ്രദീപ്, കെ ഷാഹിദ, എൻ പി സുരേന്ദ്രൻ, എം രാമനാഥൻ, എൻ പി നബിൽ, കെ ജയപ്രകാശ്, ടി ശ്രീജിത്ത്, ജാസ്മിൻ, കെ വി സുജീർ എന്നിവർ സംസാരിച്ചു.

Advertisment