വൈലത്തൂർ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎംസിസി നേതാക്കൾക്ക്‌ സ്നേഹാദരം നൽകി

ഒ.എ യുസഫ് സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുസ്ലിം ലീഗ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് സി എ ജാഫർ സാദിഖ് ഉത്ഘാടനം ചെയ്തു.

New Update
muslim league flag

വടക്കേകാട്: വൈലത്തൂർ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വൈലത്തൂരിലെ കെഎംസിസി നേതാക്കൾക്ക്‌ സ്നേഹാദരം നൽകി.

Advertisment

സ്യജീവിതത്തിന്റെ കുടുംബഭദ്രതക്കായി കടലിനക്കരെ പ്രവാസം തിരഞ്ഞെടുത്ത സഹോദരങ്ങൾ ഹരിത രാഷ്ട്രീയത്തെ നെഞ്ചിലേറ്റി തന്റെ കുടുംബത്തിനായി കഠിനദ്ധ്യാനം ചെയ്യുമ്പോഴും സമൂഹത്തിലെ സ്യജീവികളുടെ വേദനയാകറ്റാൻ ശ്രമിക്കുന്നവരായും ഏവർക്കും ഏതാവിശ്യത്തിനും ആശ്രയിക്കാവുന്ന പ്രസ്ഥാനമാണ് കെഎംസിസിയും അതിന്റെ പ്രവർത്തകരുമെന്ന് സ്നേഹാദരം പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചവർ പറഞ്ഞു. 

ഒ.എ യുസഫ് സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുസ്ലിം ലീഗ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് സി എ ജാഫർ സാദിഖ് ഉത്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി റാഫി വൈലത്തൂർ മുഖ്യപ്രഭാഷണം വടക്കേകാട് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി കെ ജമാൽ സാഹിബ്‌ അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു.

റിയാദ് കെഎംസിസി സെന്റർ കമ്മിറ്റി വൈസ് പ്രസിഡന്റ് കബീർ വൈലത്തൂർ, ദുബൈ കെഎംസിസി ഗുരുവായൂർ മണ്ഡലം ട്രഷറർ മുഹമ്മദ്‌ അസ്‌ലം വൈലത്തൂർ, കുവൈറ്റ്‌ കെഎംസിസി ഗുരുവായൂർ മണ്ഡലം സെക്രട്ടറി ഹുസൈൻ പനങ്ങാവിൽ, അബുദാബി കെഎംസിസി പ്രതിനിധി  ഹൈദർ അമ്പലായിൽ, അജ്‌മാൻ കെഎംസിസി പ്രതിനിധി നിസാർ അഹ്‌മദ്‌, മലേഷ്യ കെഎംസിസി നൌഷാദ് വൈലത്തൂർ,എന്നിവർക്കാണ് സ്നേഹാദരം നൽകിയത്. പി കെ കാസിം, ഒ എ കാദർ, പരീത് സാഹിബ്‌ എന്നിവർ സംസാരിച്ചു.

Advertisment