പൊന്നാനി: കേരളത്തിന്റെ ജനപ്രിയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പൊന്നാനിയിൽ സർവ്വ കക്ഷി അനുശോചന യോഗവും മൗനജാഥയും നടത്തി. കക്ഷി രാഷ്ട്രീയത്തിനതീതമായി കേരള ജനതയെ നെഞ്ചിലേറ്റുവാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും ശ്രമിച്ച ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അനുശോചന യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.
/sathyam/media/media_files/oF4Ht6DWOF2zWmj5n3XZ.jpg)
പൊന്നാനി മുൻസിപ്പൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആർ.വി. ഹാളിൽ നടന്ന യോഗത്തിൽ എം. അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സിപിഐ നേതാവ് അജിത് കൊളാടി, സി. ഹരിദാസ് എക്സ് എം.പി വി. സെയ്തു മുഹമ്മത് തങ്ങൾ, അഹമ്മത് ബാഫക്കി തങ്ങൾ, സി.പി. മുഹമ്മത് കുഞ്ഞി, ടി.കെ. അഷറഫ്, ചക്കുത്ത് രവീന്ദ്രൻ, ഒ. ഒ.ഷംസു, മുഹമ്മത് പൊന്നാനി, വി.പി. ഗംഗാധരൻ, ടി. മുജീബ്, അഡ്വ: കെ.പി. അബ്ദുൾ ജബ്ബാർ, ഇസ്മായിൽ പുതുപൊന്നാനി, സുരേഷ് പുന്നക്കൽ, ഉണ്ണികൃഷ്ണൻ പൊന്നാനി, എൻ.പി. നബീൽ, കുഞ്ഞി മുഹമ്മത് കടവനാട്, ഏ.കെ. പ്രവീൻ, ബാബു ജെ.എസ്. എസ്, കുഞ്ഞിമോൻ ഹാജി എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രസംഗിച്ചു.