മൊറയൂർ: ക്ലിപ്തം നമ്പർ എം 691 ഏറനാട് മോട്ടോർ വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയൽ പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികളെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അജ്മൽ ആനത്താന്‍ അനുമോദിച്ചു.
സൊസൈറ്റി പ്രസിഡണ്ടായി തെരഞ്ഞെടുത്ത ജംഷീർ കാരി, വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത കെ കെ മുഹമ്മദ് റാഫി എന്നിവരെയാണ് അനുമോദിച്ചത്. സംഘം ഓഫീസിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് നടപടികൾ റിട്ടേണിംഗ് ഓഫീസർ കൊണ്ടോട്ടി അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസിലെ എ.ആർ.സി ആൻ്റ് ഇ.പി ഇൻസ്പെക്ടർ ശ്രീ.അഭിലാഷ് മരുതാടൻ നിയന്ത്രിച്ചു.
/sathyam/media/media_files/JAKDOBRU6238zTuYQppy.jpg)
ചടങ്ങിൽ സൊസൈറ്റി ഭരണസമിതി അംഗങ്ങളായ വാസുദേവൻ കാവുങ്ങൽകണ്ടി, ഹുസൈൻ പി പി, അബീന അൻവർ, മറിയുമ്മ ശിഹാബുൽ ഹഖ്, ശ്രുതി ഗിരീഷ് കുമാർ, സബിദ എം എന്നിവർ ആശംസകൾ അർപ്പിച്ചു.