കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും പേരിൽ കള്ള കേസ് എടുക്കുന്നതിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

New Update
ponnani congress committee

പൊന്നാനി: കോൺഗ്രസ് നേതാക്കളുടെയും, പ്രവർത്തകരുടെയും പേരിൽ കള്ള കേസ് എടുക്കുന്നതിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Advertisment

ഭരണകക്ഷികളുടെ താൽപര്യം സംരക്ഷിക്കുന്ന സർക്കാർ ഓഫീസായി പൊന്നാനി പോലീസ് സ്റ്റേഷൻ മാറിയെന്നും, കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നിനെതിരെ പരാതി നൽകിയാൽ കേസെടുക്കുവാൻ പോലും തയ്യാറാകാത്ത പോലീസ് ഭരണകക്ഷികളുടെ പോഷക സംഘടനയായി മാറിയെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ എംപി.സി ഹരിദാസ് കുറ്റപ്പെടുത്തി.

ponnani congress committee-2

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടംമുക്ക് അധ്യക്ഷ വഹിച്ചു. ടി കെ അഷറഫ്, പുന്നക്കൽ സുരേഷ്, കെ പി അബ്ദുൽ ജബ്ബാർ, ജെ പി വേലായുധൻ, ടി മാധവൻ, എ പവിത്രകുമാർ, കെ ജയപ്രകാശ്, പി നൂറുദ്ദീൻ, സി എ ശിവകുമാർ, പ്രദീപ് കാട്ടിലായിൽ, ഉണ്ണികൃഷ്ണൻ പൊന്നാനി,എം ഷാഹിദ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് എൻ പി നബീൽ, എം അബ്ദുൾ ലത്തീഫ്,ടി ശ്രീജിത്ത്, എൻ പി സുരേന്ദ്രൻ, എം രാമനാഥൻ എന്നിവർ നേതൃത്വം നൽകി.

Advertisment