മലപ്പുറം: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും തൽസ്ഥിതി തുടരുകയാണെങ്കിൽ മകളെ മാപ്പ് എന്നതിന് പകരം മക്കളെ മാപ്പ് എന്ന് ആഭ്യന്തര വകുപ്പ് പറയേണ്ട ഗതികേടിലാണ് ഇന്നത്തെ ക്രമസമാധാന നിലവാരം എന്ന് മലപ്പുറം - മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായി നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എ.പി അനിൽകുമാർ എംഎൽഎ പറഞ്ഞു.
കെ സുധാകരനെതിരെയും വിഡി സതീഷിനെതിരെയും കള്ള കേസ് എടുത്തതിൽ പ്രതിഷേധിച്ച് കെപിസിസി ആഹ്വാനം ചെയ്ത ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന പോലീസ് സ്റ്റേഷൻ മാർച്ചിന്റെ ജില്ലാതല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.വി ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. പി പി ഹംസ, അജ്മൽ ആനത്താൻ, എം കെ മുഹ്സിൻ, സത്യൻ പൂക്കോട്ടൂർ, വിഎസ് എൻ നമ്പൂതിരി, പരി ഉസ്മാൻ, അബ്ദുൽ ഖാദർ മേൽമുറി, മുജീബ് ആനക്കയം, പ്രഭാകരൻ കോഡൂർ, ഗിരിജ, എം മമ്മു, സുഭാഷിണി തുടങ്ങിയവർ സംസാരിച്ചു.