പൊന്നാനിയിൽ സിഎൻജി ഇന്ധനം വിൽപന ആരംഭിച്ചു; ആദ്യ കേന്ദ്രം  ഹൈവേയിലെ ബെൻസി ഫ്യുവൽ; ഗുണഭോക്താക്കൾ ആവേശത്തിൽ

New Update
cng pump inauguration

പൊന്നാനി: പ്രദേശത്തെ ആദ്യ സിഎൻജി ഇന്ധന വിൽപന കേന്ദ്രം പൊന്നാനി നാഷണൽ ഹൈവേയിലെ  ബെൻസി ഫ്യുവൽ പമ്പിൽ ആരംഭിച്ചു. സിഎൻജി ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകൾ നിരയായി നിൽക്കേ മലപ്പുറം സിഎൻജി വിഭാഗം ഡെപ്യുട്ടി മാനേജർ പവൻ നാട മുറിച്ചും വാഹനങ്ങളിൽ ഇന്ധനം നിറച്ചും കൊണ്ട് വിൽപന ഉദ്‌ഘാടനം ചെയ്തു. ഡ്രൈവർമാരായ കാദർ, ഉമ്മർ എന്നിവർ ഓട്ടോറിക്ഷകളിൽ ആദ്യ ഫില്ലിംഗ് സ്വീകരിച്ചു.

Advertisment

പാരിസ്ഥിതിക മേന്മ ഉൾപ്പെടെ ഒട്ടേറെ ഗുണവശങ്ങളുള്ള സിഎൻജി ഇന്ധനത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ സ്റ്റേഷനുകൾ  തുടങ്ങുന്നതെന്ന് പവൻ പറഞ്ഞു.

ഗ്യാസ് ഫില്ലിങ്ങും വില്പനയും സുഗമമായി നടക്കുന്നത്  ഉറപ്പ് വരുത്താനും പൊതുജനങ്ങൾക്ക്  സംശയ നിവാരണം നടത്താനുമായി ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പിലെ മൈൻറ്റനൻസ് വിഭാഗം ടെക്നിഷ്യന്മാരും ഉദ്‌ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. ബെൻസി ഫ്യുവൽ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് കർമ്മ ബഷീർ, റിനി അനിൽകുമാർ, സിജിത്ത്, അച്യുതൻ, സൈഫുൽ, ഹനീഫ ജോൺസൻ, പി വി അയൂബ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

ഇരുപത് കിലോമീറ്ററുകളോളം അകലെയാണ് നിലവിൽ ഏറ്റവും അടുത്ത സിഎൻജി വിൽപന കേന്ദ്രം. പുതുതായി ബെൻസി പമ്പിൽ സിഎൻജി ലഭ്യമായതോടെ വലിയ ആശ്വാസത്തിലാണ് പൊന്നാനിയിലെ ഗുണഭോക്താക്കൾ. സിഎൻജി വിൽപന ഇരുപത്തിനാല് മണിക്കൂറും ഉണ്ടായിരിക്കുമെന്ന് ബെൻസി ഫ്യുവൽ സ്റ്റേഷൻ മാനേജർ ശ്രീരഞ്ജു അറിയിച്ചു.

Advertisment