പൊന്നാനി: രാഹുൽ ഗാന്ധിയുടെ അയോഗ്യത സുപ്രീംകോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനിയിൽ മധുരം വിതരണം ചെയ്തും, പടക്കം പൊട്ടിച്ചും ആഹ്ളാദ പ്രകടനം നടത്തി.
സമാപനയോഗം കെപിസിസി നിർവാഹക സമിതി അംഗം വി സെയ്ത് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എം അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. എൻ എ ജോസഫ്, ടി കെ അഷറഫ്, പുന്നക്കൽ സുരേഷ്, ജെ പി വേലായുധൻ, എ പവിത്രകുമാർ, കെ ജയപ്രകാശ്, സി ജാഫർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
/sathyam/media/media_files/WtSEX9LTmY7fMKSIQtFH.jpg)
പ്രകടനത്തിന് ഉണ്ണികൃഷ്ണൻ പൊന്നാനി, യൂ മാമൂട്ടി, എൻ പി സുരേന്ദ്രൻ, സക്കീർ അഴീക്കൽ, സക്കീർ കടവ്, ഷാഹിദ, അബൂ, സോമൻ, മനാഫ്, റഫീഖ്, പ്രവിത കടവനാട് എന്നിവർ നേതൃത്വം നൽകി.