പൊന്നാനി: വയനാട്ടിലും, പാലക്കാടും യുഡിഫ് വിജയത്തിൽ നീല പെട്ടിയുമായി പൊന്നാനിയിൽ യുഡിഎഫ് ആഹ്ളാദ പ്രകടനം നടത്തി.
ചന്തപ്പടിയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, സുരേഷ് പുന്നക്കൽ, കടവനാട് കുഞ്ഞി മുഹമ്മത്, എ. പവിത്രകുമാർ, എൻ.പി. നബീൽ, എം.അബ്ദുൾ ലത്തീഫ്, എം.രാമനാഥൻ, യു.കെ. അമാനു, അഡ്വ: കെ.വി.സുജീർ, പി.സക്കീർ, സി. ജാഫർ, കുഞ്ഞിമോൻ ഹാജി, എം.കെ.റഫീക്ക്, അബു കാളമ്മൽ എന്നിവർ നേതൃത്വം നൽകി.
ചമ്രവട്ടം ജങ്ക്ഷനിൽ നടന്ന യോഗം ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. എൻ.പി നബീൽ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞി മുഹമ്മത് കടവനാട്, സുരേഷ് പുന്നക്കൽ, എ. പവിത്ര കുമാർ, എം. രാമനാഥൻ, എം.അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഉജ്ജ്വല വിജയം ഇന്ത്യൻ രാഷ്ട്രീയത്തിന് പുത്തൻ ഉണർവ് നൽകുമെന്നും, ജനാധിപത്യത്തിനും മതേതരത്വത്തിനും ശക്തി പകരുമെന്നും ടി.കെ. അഷറഫ് പ്രസ്താവിച്ചു.
ഭരണഘടന കാറ്റിൽ പറത്തുകയും വയനാട് ചൂരൽ മല ദുരന്തത്തോട് കാണിച്ച മോദി സർക്കാറിന്റെ വാഗ്ദാന ലംഘനത്തിനും ലഭിച്ച തിരിച്ചടിയാണ് വയനാട് ജനത മോദിക്ക് നൽകിയത്.
പാലക്കാട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അർദ്ധരാത്രി നീല പെട്ടി വിവാദം ഉണ്ടാക്കിയ സിപിഎം, ബിജെപി കൂട്ട്കെട്ടിന് ജനം നൽകിയ തിരിച്ചടിയാണ് രാഹുൽ മാങ്കുട്ടത്തിലിന്റെ ഉജ്വല വിജയമെന്നും ടി.കെ. അഷറഫ് പറഞ്ഞു.