നഗരസഭാ ജീവനക്കാരുടെ അനുകൂല്യങ്ങൾ ഉടൻ നടപ്പിലാക്കണം - കേരള ലോക്കൽ ഗവൺമെൻറ് സ്റ്റാഫ് അസോസിയേഷൻ പൊന്നാനി യൂണിറ്റ് സമ്മേളനം

New Update
klgsa malappuram

കേരള ലോക്കൽ ഗവൺമെൻറ് സ്റ്റാഫ് അസോസിയേഷൻ പൊന്നാനി യൂണിറ്റ് സമ്മേളനം മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

പൊന്നാനി: നഗരസഭാ ജീവനക്കാരുടെ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഡിഎ കുടിശികയും, ലീവ് സറണ്ടർ അനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്ന് കേരള ലോക്കൽ ഗവൺമെൻറ് സ്റ്റാഫ് അസോസിയേഷൻ പൊന്നാനി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

Advertisment

മുൻ എംപി സി ഹരിദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.  പ്രസിഡണ്ട് അസ്കർ അധ്യക്ഷ വഹിച്ചു. ഫർഹാൻ ബിയ്യം മുഖ്യ പ്രഭാഷണം നടത്തി. എ പവിത്രകുമാർ, കെ ജയപ്രകാശ്, എം അബ്ദുല്ലത്തീഫ്, എൻജിഒ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് പ്രവീൺ, വി അബ്ദുൽ നാസർ, പി രാജൻ, ടി സുരേഷ്, എ അശോകൻ, പിടി സുനന്ദ എന്നിവർ പ്രസംഗിച്ചു.

യൂണിറ്റ് ഭാരവാഹികളായി പ്രസിഡണ്ട് എ അശോകൻ, വൈസ് പ്രസിഡണ്ട് നൗഷാദ്, സെക്രട്ടറി അസ്കർ അലി, ട്രഷറർ പ്രമോദ് രാജ് എന്നിവരെ തിരഞ്ഞെടുത്തു.

Advertisment