താനൂരിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കാർ; രണ്ട് പേർക്ക് പരിക്ക്

New Update
tassssnur.jpg

മലപ്പുറം: താനൂർ എടക്കടപ്പുറത്ത് നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂൾ വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്. എടക്കടപ്പുറം SMMHSS രായിരിമംഗലം സ്‌കൂൾ പരിസരത്താണ് അപകടം. സ്‌കൂൾ വിട്ട സമയമായതിനാൽ വിദ്യാർത്ഥികൾ റോഡ് അരികിൽ നിൽക്കുകയായിരുന്നു. ഇതിൽ ഒരു കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് വാഹനം ഒരു ബൈക്കിലും ഇടിച്ചു.

Advertisment

പരിക്കേറ്റവരുടെ ആരോഗ്യ നില തൃപ്തികരമാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായത് ആണ് അപകട കാരണമെന്നും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും പോലീസ് അറിയിച്ചു.

Advertisment