Advertisment

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സരോജിനിയുടെ കുടുംബത്തെ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ നേതാക്കൾ സന്ദർശിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
sarojini-3

നിലമ്പൂർ: മുത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം ആദിവാസി നഗറിലെ കാട്ടാന ആക്രമണത്തിൽ മരണമടഞ്ഞ സരോജനിയുടെ വീട് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുനിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി.

Advertisment

ദുരിതബാധിതരായ കുടുംബാംഗങ്ങളെ lആശ്വസിപ്പിക്കുകയും അവിടുത്തെ മുഴുവൻ ആദിവാസി വീടുകളിലേക്കും അവശ്യവസ്തുക്കൾ വിതരണം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പ്രദേശത്തെ ദുരിതങ്ങൾ നേരിട്ട് കണ്ടതിനെ തുടർന്നാണ് അവശ്യസാധനങ്ങൾ വിതരണം ചെയ്ത് വിതത്.

ആദിവാസി വിഭാഗം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ അധികാരികളിൽ നിന്നും മറുപടിയില്ലാത്തതും സർക്കാരിന്റെ ഇടപെടലുകൾ സജീവമല്ലാത്തതും ആശങ്കാജനകമാണെന്ന് മുനീബ് കാരക്കുന്ന് അഭിപ്രായപ്പെട്ടു.

ആദിവാസി വിഭാഗങ്ങൾക്ക് തൊഴിലുറപ്പു പണമോ മറ്റും കൃത്യമായി ലഭിക്കുന്നില്ല. അടിസ്ഥാന വിഭാഗങ്ങളുടെ അവകാശങ്ങളിൽ കയ്യിട്ടുവാരുന്ന സമീപനം സർക്കാർ നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

കാട്ടാന ആക്രമണത്തിൽ മരണമടഞ്ഞ സരോജനിയുടെ കുടുംബത്തിന് വേണ്ടി അടിയന്തരമായി നഷ്ടപരിഹാരം നൽകുകയും കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലി നൽകുകയും ചെയ്യണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുനന്ന് ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ആരിഫ് ചുണ്ടയിൽ, സുഭദ്ര വണ്ടൂർ, ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, മണ്ഡലം സെക്രട്ടറി സി എം അസീസ്, ഹമീദ് മൂത്തേടം, നസ്റീന നിലമ്പൂർ എന്നിവരും കൂടെയുണ്ടായിരുന്നു.

Advertisment